ചാവക്കാട്: പേരകത്ത് അറവ് പോത്ത് ഇടഞ്ഞോടി മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചു. മണിക്കൂറോളം പരിഭ്രാന്തി പരത്തിയ പോത്തിനെ നാട്ടുകാർ വടമെറിഞ്ഞ് പിടികൂടി. വാഴപ്പിള്ളി സ്വദേശി സുലൈമാനാണ് (50) പരിേക്കറ്റത്. ഇദ്ദേഹത്തെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്ലാട് ജങ്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പേരകം മല്ലാട് അറവ് ശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോത്ത് ഒാടിയത്. പോത്ത് ഓടുന്നത് കണ്ട് സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള നാട്ടുകാർ ഓടിരക്ഷപ്പെട്ടു. കുരഞ്ഞിയൂർ പാടത്തേക്ക് ഓടിയ പോത്തിനെ 6.15ഓടെ നാട്ടുകാർ വടം എറിഞ്ഞാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.