ദേശീയ സ്കൂൾ ജൂനിയർ വോളി; പരിശീലനം ആരംഭിച്ചു

ചെന്ത്രാപ്പിന്നി: ആന്ധ്രപ്രദേശില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന വനിത ടീമി​െൻറ പരിശീലനം ചെന്ത്രാപ്പിന്നി ഹയര്‍സെക്കൻഡറി സ്കൂളില്‍ ആരംഭിച്ചു. ഇ.ടി. ടൈസൺ എം.എല്‍.എ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ബൈന പ്രദീപ്‌, വോളിബാള്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് കെ.ജെ. തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. പ്രധാനാധ്യാപകന്‍ പി.ബി. കൃഷ്ണകുമാര്‍, പരിശീലകന്‍ ടി.എന്‍. സിജില്‍, വലപ്പാട് ഉപജില്ല സ്പോര്‍ട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി പ്രേംകുമാര്‍, പി.സി. രവി, വി.ബി. സജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.