: സംസ്ഥാന സ്കൂൾ കായിക മേളയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി.ജെ. ജംഷീലയുടെ സുവർണ നേട്ടത്തിൽ സ്കൂളിലും നാട്ടിലും ആഹ്ലാദം തിരതല്ലി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ സീനിയർ ഗേൾസ് ഓട്ടത്തിലായിരുന്നു നേട്ടം. ഈ വർഷത്തെ സംസ്ഥാന കായിക മേളയിൽ തൃശൂർ ജില്ലക്ക് കിട്ടുന്ന ആദ്യ സ്വർണ നേട്ടമാണിത്. റവന്യൂ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ വ്യക്തിഗത ചാമ്പ്യനായിരുന്നു ജംഷീല. 100, 200 മീറ്റർ ഒാട്ടത്തിലും മത്സരിക്കുന്നുണ്ട്. സ്വദേശി മുഹമ്മദ് ഹനീഫയാണ് കായികാധ്യാപകൻ. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, കായിക മന്ത്രി എ.സി. മൊയ്തീൻ എന്നിവർ ജംഷീലയേയും, മുഹമ്മദ് ഹനീഫയേയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.