റേഷൻ ക്രമക്കേട്^ ജില്ലയിൽ നാല് റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കി

റേഷൻ ക്രമക്കേട്- ജില്ലയിൽ നാല് റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കി തൃശൂർ: റേഷന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ നാല് റേഷന്‍ കടകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ചേര്‍പ്പില്‍ ഗീത ചന്ദ്രന്‍ എന്നിവരുടെ ലൈസന്‍സിയിലുള്ള 136, 185 നമ്പര്‍, പുത്തൂരിലെ കെ.ആര്‍ ശോഭ‍​െൻറ പേരിലുള്ള 242, പൊങ്ങണംകാട് ഒ.എസ് രവീന്ദ്ര‍​െൻറ പേരിലുള്ള 371 എന്നീ റേഷന്‍ കടകളുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ചേര്‍പ്പില്‍ റേഷന്‍ കടക്ക് സമീപമുള്ള അരിക്കടയില്‍നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ സിവില്‍സപ്ലൈസ് അധികൃതര്‍ പിടിച്ചെടുത്ത അരിയുടെ സാമ്പിള്‍ കൊച്ചി സപ്ലൈകോ ക്വാളിറ്റി കണ്‍ട്രോളര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ശേഖരിച്ചു. ചേര്‍പ്പിലെ റേഷൻ കടകളില്‍നിന്ന് ഉൽപന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചിരുന്നു. പരിശോധനയില്‍ തിരിമറിയും കെണ്ടത്തി. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. പുത്തൂരിലും പൊങ്ങണംകാടിലും കാര്‍ഡുടമകള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കുന്നല്ലെന്ന് പരിശോധനയില്‍ കെണ്ടത്തി. റേഷന്‍കടകള്‍ക്കു സമീപം നിരവധി വീടുകളില്‍ താലൂക്ക് സൈപ്ല ഓഫിസര്‍ പി.ആര്‍. ജയചന്ദ്രന്‍, റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ ജയപ്രകാശ്, സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. കോളനികള്‍ ഉള്‍പ്പെടെ പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും കാര്‍ഡുകള്‍ പരിശോധിച്ചു. ഉല്‍പന്നങ്ങള്‍ അര്‍ഹമായ രീതിയില്‍ ലഭിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.