ഇന്ദിരഗാന്ധി ജന്മശതാബ്​ദി: ദേശീയ സെമിനാറും ഫോട്ടോ പ്രദര്‍ശനവും

തൃശൂര്‍: ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കെ.പി.സി.സി വിചാര്‍ വിഭാഗും സംസ്‌കാര സാഹിതിയും സംയുക്തമായി സാഹിത്യ അക്കാദമി ഹാളില്‍ ത്രിദിന ഫോട്ടോ പ്രദര്‍ശനവും ദേശീയ സെമിനാറും സംഘടിപ്പിക്കും. 23, 24, 25 തീയതികളില്‍ 10 മുതല്‍ വൈകീട്ട്‌ ഏഴ്‌ വരെയാണ്‌ ഫോട്ടോ പ്രദര്‍ശനമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 23ന്‌ വൈകീട്ട്‌ നാലിന്‌ സെമിനാര്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്‌ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിക്കും. 'ദേശീയത ഗാന്ധിയുടെ കാഴ്‌ചപ്പാടിൽ' എന്ന വിഷയത്തില്‍ എം.എന്‍. കാരശ്ശേരി പ്രഭാഷണം നടത്തും. 24ന്‌ സെമിനാറില്‍ വി.ഡി. സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 'ഇന്ദിരാഗാന്ധിയും ഇന്ത്യയും' എന്ന വിഷയത്തില്‍ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ പ്രഭാഷണം നടത്തും. 25ന്‌ യൂത്ത്‌ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 'ഇന്ദിരഗാന്ധി യോജിപ്പും വിയോജിപ്പും' എന്ന വിഷയത്തില്‍ ജോണ്‍ പോള്‍ വിഷയം അവതരിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. പി.വി. കൃഷ്‌ണന്‍ നായർ, ഡോ. അജിതന്‍ മേനോത്ത്‌, ജെയിംസ്‌ ചിറ്റിലപ്പിള്ളി, എല്‍ദോ പൂക്കുന്നേൽ, സെബാസ്റ്റ്യന്‍ പി. വര്‍ഗീസ്‌ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.