തൃശൂർ: ഇൗമാസം 26 മുതൽ മൂന്ന് ദിവസങ്ങളിലായി പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറിൽ നടക്കുന്ന ജില്ല സി.ബി.എസ്.ഇ കലോത്സവത്തിെൻറ പ്രചാരണത്തിന് ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർഥികൾ ചിത്രരചന നടത്തി. 10 മീറ്റർ നീളമുള്ള കാൻവാസിൽ 'എറൈസ് ആൻഡ് ഷൈൻ' എന്ന കലോത്സവ വാക്യം അടിസ്ഥാനമാക്കി നടത്തിയ ചിത്രരചന പാറമേക്കാവ് വിദ്യാമന്ദിർ പ്രിൻസിപ്പൽ കല്യാണി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൽ രമ രഘുനാഥ്, ചിത്രകല അധ്യാപകൻ ഷൈൻ കരുണാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.