തൃശൂർ

വയലാറിന് സ്മരണാഞ്ജലി : 'ഗീതം സംഗീതം' അംഗങ്ങളായ അമ്പത് ഗായകരെ ഉൾപ്പെടുത്തി വയലാറിനെ സ്മരിക്കുന്നു. ഒക്ടോബർ 22ന് അഞ്ചിന് ജവഹർ ബാലഭവനിൽ കവിതകളും ഗാനങ്ങളും ആലപിച്ചായിരിക്കും സ്മരണാഞ്ജലി. 27ന് വയലാറി​െൻറ ഒാർമദിനത്തിൽ അേദ്ദഹത്തി​െൻറ വീട്ടിലേക്ക് അംഗങ്ങളുടെ യാത്രയും നടത്തും. നമ്പൂതിരിവിദ്യാലയം നവീകരണം പ്രാരംഭഘട്ടം ഉദ്ഘാടനം : ശതാബ്ദിയിലെത്തിയ നമ്പൂതിരി വിദ്യാലയത്തെ ഭൗതികമായും അക്കാദമിക് തലത്തിലും സാംസ്കാരികമായും നവീകരിച്ച് മികവുറ്റ വിദ്യാലയമാക്കി മാറ്റുന്ന പ്രക്രിയയും പ്രരംഭഘട്ട ഉദ്ഘാടനവും ഒക്ടോബർ 21ന് മൂന്ന് മണിക്ക് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. സി.എൻ. ജയദേവൻ എം.പി അധ്യക്ഷത വഹിക്കും. സ്മാർട്ട് ക്ലാസ് റൂം, കുട്ടികളുടെ പാർക്ക്, ഭക്ഷണശാല എന്നിവയുടെ ഉദ്ഘാടനം ഇതോടൊപ്പമുണ്ടാകും. സ്കൂൾ വികസന സമിതി ചെയർമാൻ ഡോ. എം.പി. പരമേശ്വരൻ പദ്ധതി വിശദീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.