കുന്നംകുളം: വീട് കുത്തിതുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയെ കോടതി രണ്ട് വർഷം കഠിന തടവിന് ശിക്ഷിച്ചു. ചങ്ങരംകുളം വാരിയർ മൂല ചന്ദനതേത്തിൽ റാഷിദിനെയാണ് (23) കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിക്ഷിച്ചത്. കേച്ചേരി തച്ചോത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുസ്സലാമിെൻറ വീടിെൻറ പിറകുവശത്തെ വാതിൽ കുത്തിതുറന്ന് മോഷണം നടത്തിയ കേസിലാണ് ശിക്ഷ. 2015 ജൂലൈ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.വി.ഡി പ്ലയർ, സി.ഡി, ആയിരം രൂപ എന്നിവയാണ് മോഷ്ടിച്ചത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കവർച്ചക്ക് ശേഷം വീടിനുള്ളിൽ കിടന്നുറങ്ങിയ പ്രതിയെ നാട്ടുകാരുെട സഹായത്തോടെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. കേച്ചേരിയിൽ ബാങ്ക്, മൂന്ന് കടകൾ എന്നിവ കുത്തി തുറന്ന കേസിലും പ്രതിയാണ് റാഷിദ്. ഇതിനുപുറമെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.