മണലൂർ:- ഏനാമാവ് കടവിനെയും മണലൂർ കടവിനെയും ബന്ധിപ്പിക്കുന്ന ഏനാമാവ് പുഴക്ക് കുറുകെയുള്ള സ്റ്റീൽ പാല നിർമാണം മാർച്ചിനകം പൂർത്തിയാക്കുമെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. നിർമാണം പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നിർമാണം പൂർത്തിയാകുന്നതോടെ ഇരുകരകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നം കൂടിയാണ് സാക്ഷാത്കരിക്കുന്നത്. 2015--16 സാമ്പത്തികവർഷത്തെ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് നാല് മാസം മുമ്പ് നിർമാണം ആരംഭിച്ചത്. 1.5 മീറ്റർ വീതിയും 117 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. 12 തൂണുകളുള്ള പാലത്തിൽ നാല് തൂണിെൻറ പൈല്ലിങ്ങാണ് ഇതുവരെ പൂർത്തിയാക്കിയത്. ശേഷിക്കുന്ന പൈല്ലിങ്ങ് ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്ന് നിർമാണ ചുമതല ഏറ്റെടുത്ത സർക്കാർ കമ്പനിയായ എറണാകുളം മാമലയിലെ കെല്ലിെൻറ എൻജിനീയർ കെ.ബി. വിക്രമൻ പറഞ്ഞു. കാൽനട, -ഇരുചക്ര യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിധമാണ് പാലം. മണലൂർ പഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ്, വൈസ് പ്രസിഡൻറ് എം.കെ. സദാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സിന്ധു ശിവദാസ്, ജനാർദനൻ മണ്ണുമൽ, സുധർമൻ ചിരുകണ്ടത്ത് എന്നിവരും എം.പിക്കൊപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.