ചാമക്കാല ബീച്ചിൽ കടൽ വീണ്ടും ഉൾവലിഞ്ഞു

ചെന്ത്രാപ്പിന്നി: ചാമക്കാല ബീച്ചില്‍ ഒരു മാസത്തിന് ശേഷം കടല്‍ വീണ്ടും ഉള്‍വലിഞ്ഞു. കൂരിക്കുഴി കമ്പനിക്കടവ് മുതല്‍ വടക്കോട്ട് മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് കടല്‍ ഉള്‍വലിഞ്ഞത്. ഈ പ്രദേശങ്ങളില്‍ കരയില്‍ തിരയടിച്ചിരുന്ന സ്ഥലത്തുനിന്നും 30 മീറ്ററിലധികമാണ് കടല്‍ പിന്‍വാങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ തുടങ്ങിയ ഉള്‍വലിയല്‍ പ്രതിഭാസം രാത്രി ഏറെ വൈകിയിട്ടും തുടരുകയാണ്. കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് ചളി അടിഞ്ഞുകൂടിയ നിലയിലാണ്. വെള്ളം വലിഞ്ഞ് ചളിമാത്രമായതോടെ മത്സ്യങ്ങള്‍ ചത്തുപൊന്തിയിട്ടുമുണ്ട്. മത്സ്യങ്ങളും നക്ഷത്രമത്സ്യം, കക്കകൾ, ശംഖ് എന്നിവയും ഉള്‍വലിഞ്ഞ ഭാഗങ്ങളില്‍ ചത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. സംഭവമറിഞ്ഞ് നിരവധി പേരാണ് രാത്രി ചാമക്കാല കടപ്പുറത്തെത്തിയത്. സെപ്റ്റംബര്‍ പത്തിന് സമാന രീതിയില്‍ ഇതേസ്ഥലത്ത് കടല്‍ ഉൾവലിഞ്ഞിരുന്നു. 2004 ല്‍ സൂനാമിയുണ്ടായപ്പോള്‍ ഇതിന് തൊട്ടുമുമ്പായും കടല്‍ ഉള്‍വലിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.