കാവ്യോത്സവം 20നും 21നും

കൊടുങ്ങല്ലൂർ: എ. അയ്യപ്പൻ കവിത പഠനകേന്ദ്രം ട്രസ്റ്റി​െൻറ 'കാവ്യോത്സവം 2017 ' 20, 21 തീയതികളിൽ കോട്ടപ്പുറം ആംഫി തിയറ്ററിലും വികാസ് ഒാഡിറ്റോറിയത്തിലുമായി നടക്കും. കാവ്യാർച്ചന, സംസ്ഥാനതല കവിതശിൽപശാല, കവിസേമ്മളനം, എ. അയ്യപ്പൻ സ്മാരക പ്രഭാഷണം, പുരസ്കാര സമർപ്പണം എന്നിവയുണ്ടാകും. 20ന് വൈകീട്ട് 6.30ന് ആംഫി തിയറ്ററിൽ പ്രമുഖ കവികൾ പെങ്കടുക്കുന്ന കാവ്യാർച്ചന നടക്കും. എഴുത്തുകാരൻ സബീർ തിരുമലയെ ആദരിക്കും. 21ന് വികാസ് ഒാഡിറ്റോറിയത്തിൽ കവിയും, ആന്ധ്ര സർക്കാർ ലിറ്റററി അഡ്വൈസറുമായ പ്രശസ്ത എഴുത്തുകാരി പത്മജ അയ്യൻങ്കാർ കാവ്യോത്സവം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.