വള്ളിവട്ടം: മൈത്രി പുരുഷ സഹായ സംഘത്തിെൻറ പ്രഥമ എറണാകുളം വിജിലന്‍സ് സി.ഐ സുരേന്ദ്രന്‍ മാങ്ങാട് ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് ടി.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ആല്‍ഫ പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ നാട്ടിലെ 50 അമ്മമാരെ ആദരിച്ചു. ഔഷധക്കിറ്റ് നൽകി. 10 പേര്‍ക്ക് മാസംതോറും പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കെ.എം. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ. രാജന്‍, ഷിബിന്‍ ആക്ലിപറമ്പില്‍, സോമന്‍ താമരക്കുളം, കമാല്‍ കാട്ടകത്ത്, പി.ജി. ധർമരത്നം, പി.വി. ഉണ്ണികൃഷ്ണന്‍, കെ.എസ്. ബേബി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.