പെഴുംകാട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം

കരൂപ്പടന്ന: വർഷങ്ങളായി തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കരൂപ്പടന്ന പെഴുംകാട് നിവാസികൾ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പൊതുയോഗം ഗ്രാമപഞ്ചായത്ത് അംഗം ആമിനാബി ഉദ്ഘാടനം ചെയ്‌തു. സമരസമിതി ചെയർമാൻ എ.കെ. മനാഫ് അധ്യക്ഷത വഹിച്ചു. കെ.എ. സദഖത്തുല്ല, അഷറഫ് മണ്ണാറവീട്ടിൽ, പി.എം. അൽത്താഫ്, സി.എ. അഷ്ഫാക്ക് എന്നിവർ സംസാരിച്ചു. ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പെഴുംകാട് ചിപ്പ് ചിറ മുതൽ കോഴിക്കാട് വരെയുള്ള ബണ്ട് വർഷം തോറും സമയോചിതമായി ആറ് മാസം അടച്ചാൽ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. വർഷങ്ങളായി മാറിമാറി വരുന്ന ഭരണാധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.