ചാലക്കുടി: മാലിന്യ സംസ്‌കരണത്തിന് പ്ലാൻറ് ഇല്ലാത്തതിനാല്‍ പൂട്ടേണ്ടിവന്ന കൊരട്ടിയിലെ മാര്‍ക്കറ്റ് നവീകരിച്ച് വീണ്ടും തുറന്നത് കാര്യക്ഷമമായ സംസ്കരണ സംവിധാനം ഇല്ലാതെ. മാലിന്യ പ്രശ്‌നം രൂക്ഷമാക്കുമെന്ന ആശങ്കയിൽ നാട്ടുകാർ. പുതുതായി മാലിന്യ സംസ്കരണ പ്ലാെൻറാ മറ്റെന്തെങ്കിലും ആധുനിക സജ്ജീകരണമോ ഇവിടെ ആവിഷ്‌കരിച്ചിട്ടില്ല. കാടുകയറിയ പഴയ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയും പെയിൻറടിച്ച് പുതുക്കിയുമാണ് മാര്‍ക്കറ്റ് ആരംഭിച്ചിത്. സ്വന്തമായി അറവുശാലയില്ലെന്നും അറ്റകുറ്റപ്പണികള്‍ ചെയ്യാനെന്നും പറഞ്ഞാണ് കൊരട്ടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാംസ മാര്‍ക്കറ്റ് പൂട്ടിയത്. അടഞ്ഞ് കിടക്കുന്ന മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നാളുകളായി പഞ്ചായത്തിനുമേല്‍ സമ്മർദം ഉണ്ടായിരുന്നു. ഇതിനിടയില്‍ മാര്‍ക്കറ്റിെൻറ ഒരു ഭാഗം ബീവറേജസ് കോര്പ്പറേഷെൻറ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ വാടകക്ക് കൊടുക്കുകയും ചെയ്തു. 1998ലാണ് കൊരട്ടിയിലെ ഈ മാംസമാര്‍ക്കറ്റിന് തറക്കല്ലിട്ടത്. പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം പിന്നീടുവന്ന പഞ്ചായത്ത് ഭരണസമിതികളൊന്നും ഇവിടെ കാര്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയില്ല. കുറച്ചുനാളുകള്‍കൊണ്ട് ഇടിഞ്ഞുതൂങ്ങിയും എല്ലായിടത്തും കാടുകയറിയും കിടക്കുകയായിരുന്നു. പിന്നീട് അധികാരത്തിലേറിയ ഭരണസമിതി മലിനീകരണം ഒഴിവാക്കാന്‍ 15 ലക്ഷംരൂപ വഴിപാടായി ചെലവഴിച്ച് ഗ്യാസ് പ്ലാൻറ് സ്ഥാപിച്ചെങ്കിലും അത് ഏതാനും ആഴ്ചകള്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളു. ഇതോടെ ധാരാളം പരാതികള്‍ ഉയര്‍ന്നെങ്കിലും പഞ്ചായത്ത് തിരിഞ്ഞുനോക്കിയില്ല. പിന്നീട് അതിനുള്ളില്‍ കച്ചവടം നടത്തുന്നവര്‍തന്നെ 50,000 രൂപയോളം ചെലവിട്ട് വലിയ കുഴിയുണ്ടാക്കി മാലിന്യം സംസ്‌കരിച്ച് പ്രവര്‍ത്തനം തുടര്‍ന്ന് വരികയായിരുന്നു. ഇതിനിടയില്‍ ചില സംഘടനകള്‍ മാര്‍ക്കറ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. ഇതോടെ പഞ്ചായത്ത് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ മാര്‍ക്കറ്റ് പൂട്ടുകയായിരുന്നു. പ്ലാൻറ് സ്ഥാപിച്ചില്ലെങ്കിൽ മാർക്കറ്റ് പ്രവര്‍ത്തനം കാര്യക്ഷമമാകുമ്പോൾ മാലിന്യം വീണ്ടും പ്രശ്‌നമാകുമെന്ന് വ്യാപാരികളും നാട്ടുകാരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.