കണ്ണുകെട്ടി പ്രകടനം

തൃശൂർ: 'അകക്കണ്ണെടുക്കാന്‍ ഫാഷിസത്തിനാകുമോ?' എന്ന ചോദ്യമുയര്‍ത്തി ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ തൃശൂര്‍ ടൗണില്‍ കണ്ണുകെട്ടി പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ പാണ്ഡെ കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അസത്യങ്ങള്‍ പ്രചരിപ്പിച്ചുള്ള ബി.ജെ.പിയുടെ ജനരക്ഷായാത്ര കേരള ജനത പിന്തുണക്കാതിരുന്നതിലുള്ള അസഹിഷ്ണുതയാണ് കേരളേത്താടുള്ള തുടര്‍ച്ചയായ ഭീഷണിക്ക് കാരണം. പ്രകടനം യൂത്ത് സ​െൻററില്‍നിന്ന് ആരംഭിച്ച് കോർപറേഷന്‍ പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കെ.കെ. മുബാറക്ക്, വൈസ് പ്രസിഡൻറ് കെ.എസ്. സുഭാഷ്, അനില്‍കുമാര്‍, എൻ.വി. വൈശാഖന്‍, സെന്തില്‍കുമാര്‍, കാര്‍ത്തിക, സുകന്യ, രമ്യവിജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.