നഗരസഭക്കെതിരെ മഹിള കോൺഗ്രസ് ധർണ

ചാവക്കാട്: പുന്നയിൽ വീട്ടമ്മയുടെ മരണം െഡങ്കിപ്പനി മൂലമല്ലെന്ന് അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയ നഗരസഭ ചെയർമാൻ രാജിവെക്കണമെന്നും ശുചീകരണ-രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചാവക്കാട് നഗരസഭ ആസ്ഥാനത്തിന് മുന്നിൽ മഹിള കോൺഗ്രസ് ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി.കെ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്ത്യായനി, കൗൺസിലർമാരായ ബേബി ഫ്രാൻസിസ്, ശാന്ത സുബ്രഹ്മണ്യൻ, സീനത്ത് കോയ, ഷാഹിദ മുഹമ്മദ്, പീറ്റർ പാലയൂർ, സൈസൺ മറോക്കി, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് എച്ച്.എം. നൗഫൽ, എം.എസ്. ശിവദാസ്, പ്രിയ, നാസർ, പി.വി. ബദറുദ്ധീൻ, കെ.വി. സത്താർ, തബ്ഷീർ, പി.കെ. ഹസ്സൻ, ഷിജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.