കോൺഗ്രസ് കുടുംബസംഗമവും അനുസ്​മരണവും

മണലൂർ: നിയോജകമണ്ഡലം 161-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കോൺഗ്രസ് കുടുംബസംഗമവും കെ.ടി. ഗോപാലകൃഷ്ണൻ അനുസ്മരണവും നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്‌ഘാടനം ചെയ്തു. കെ.ടി. ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം പി.എ. മാധവൻ നടത്തി. ബൂത്ത് പ്രസിഡൻറ് സി.വി. വിമൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകർ, കർഷകർ, വിമുക്ത ഭടന്മാർ, കലാ-കായിക പ്രതിഭകൾ തുടങ്ങിയവരെ ആദരിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ. ബാബു, കെ.ബി. ജയറാം, ബ്ലോക്ക് പ്രസിഡൻറ് വി.ജി. അശോകൻ, റോബിൻ വടക്കേത്തല, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് നിഖിൽ ജോൺ, പഞ്ചായത്ത് മെമ്പർ പി.ആർ. രാജീവ്, ജോജു തേക്കാനത്ത്, എ.പി. ജോസ്, പോൾസൺ പോൾ, ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. ബലി തർപ്പണം പുന്നയൂർക്കുളം: തൃപ്പറ്റ് ശിവക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് കിള്ളിമംഗലം മണികണ്ഠൻ മുഖ്യകാർമികത്വം വഹിച്ചു. പുലർെച്ച നാലു മുതൽ ബലിതർപ്പണം ആരംഭിച്ചു. മുന്നൂറോളം ആളുകൾ ബലിതർപ്പണം നടത്തി. ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണുക്ഷേത്രത്തിലും വടക്കേകാട് മണികണ്ഠേശ്വരം ഉമാമഹേശ്വരിക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.