എരുമപ്പെട്ടി: . നവദമ്പതികളുടെ താലിമാലയും വളകളും ഉൾപ്പെടെ അഞ്ച് പവെൻറ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. നെല്ലുവായ് മുണ്ടംകോട് കോളനിയിൽ ചങ്ങിണിയത്ത് വീട്ടിൽ വിനീഷിെൻറ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച രണ്ട് വളകളും ഒരു മാലയുമാണ് നഷ്ടപ്പെട്ടത്. സ്വർണമാലയിലുണ്ടായിരുന്ന താലി ഊരിവെച്ച നിലയിൽ കണ്ടെത്തി. വീട്ടിലുണ്ടായിരുന്നവർ ജോലിക്ക് പോയ നേരത്താണ് മോഷണം നടന്നത്. വീടിെൻറ പിൻഭാഗത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. എരുമപ്പെട്ടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.