തൃശൂർ: എപ്പോൾ വേണമെങ്കിലും അത്യാഹിതം സംഭവിക്കാം. റോഡ് ഇടിഞ്ഞ് അപകടം പതിയിരിക്കുകയാണ് പോസ്റ്റോഫിസ് റോഡിൽ. ഇരുപാതയോരവും തുരപ്പന്മാർ തുരന്നുതുടങ്ങിയിട്ട് വർഷങ്ങളായി. കോർപറേഷൻ കാര്യാലയത്തിന് സമീപത്തെ കാര്യമാണ് പറയുന്നത്. അലങ്കാർ ഹോട്ടലിനോട് ചേർന്ന റോഡിെൻറ ഭാഗം താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാനോ നടപ്പാതയിലൂെട നടക്കാനോ കഴിയാത്ത സാഹചര്യമാണ്. റോഡ് ഇടുങ്ങിയതായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ബി.എസ്.എൻ.എൽ ഒാഫിസിനോട് ചേർന്ന മറുഭാഗത്ത് ഇത്ര ശക്തമല്ലെങ്കിലും തുരക്കൽ തകൃതിയാണ്. ഇൗ ഭാഗത്തെ കച്ചവടക്കാർക്കും ഇത് ഏറെ ദുരിതമാണ്. വിഷയം അധികൃതരെ അറിയിച്ചെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. കാനയിലെ വെള്ളം കെട്ടിക്കിടക്കാൻ ഇത് കാരണമാകുന്നുണ്ട്. പുലർച്ചെ പഴങ്ങളുമായി എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവായി. അരണ്ടെവളിച്ചത്തിൽ താഴ്ന്ന റോഡിൽ കാൽനടക്കാർ വീഴലും വിരളമല്ല. തുരപ്പന്മാരെ തുരത്താനോ റോഡ് നവീകരിക്കാനോ കോർപറേഷെൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതിൽ കച്ചവടക്കാർക്ക് പ്രതിഷേധമുണ്ട്. ഇതേ രീതി തുടർന്നാൽ പ്രത്യക്ഷസമരവുമായി രംഗത്തുവരാനുള്ള ആലോചനയിലാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.