കുളത്തിലേക്ക് ബൈക്ക് മറിഞ്ഞു

വേലൂർ: വെള്ളാറ്റത്തൂർ തയ്യൂർ കൊടപ്പാടം റോഡരികിലെ . യാത്രികരായ രണ്ടുപേരെ സമീപവാസികൾ രക്ഷിച്ചു. തയ്യൂർ വട്ടപറമ്പിൽ വീട്ടിൽ ഗിരീഷ്, തയ്യൂർ തട്ടാൽ വീട്ടിൽ ശശി എന്നിവരാണ് അപകടത്തിൽപെട്ടത്. 20 അടിയിലധികം താഴ്ചയുള്ള കുളത്തി​െൻറ റോഡരികിനോട് ചേർന്ന വശം ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. അത് അറിയാത്ത ബൈക്ക് യാത്രികർ കുളത്തിലേക്ക് വീഴുകയായിരുന്നു. ബൈക്കും നാട്ടുകാർ തന്നെ കളത്തിൽനിന്ന് പുറത്തെടുത്തു. തയ്യൂരിൽ നിന്ന് വേലൂരിലേക്കുള്ള റോഡി​െൻറ പല ഭാഗങ്ങളിലും നിർമാണങ്ങൾ നടക്കുന്നതിനാൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ റോഡിലൂടെയാണ് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.