റേഷൻ കടയിൽനിന്ന്​ വീണ്ടും അരി കടത്തി

ചേർപ്പ്: തടയാനെത്തിയ നാട്ടുകാരെ കബളിപ്പിച്ച് റേഷൻ കടയിൽനിന്ന് അരി കടത്തി. ചേർപ്പ് സ​െൻററിലെ എ.ആർ.ഡി 136/185 നമ്പർ റേഷൻ കടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. അരിച്ചാക്കുകൾ ലോറിയിൽ കയറ്റുന്നത് കണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ അമിത വേഗത്തിൽ തന്ത്രപരമായി വാഹനം ഒാടിച്ച് പോവുകയായിരുന്നു. നാട്ടുകാർ സപ്ലൈ ഒാഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഒാഫിസർ ജയചന്ദ്രൻ, താലൂക്ക് റേഷനിങ് ഒാഫിസർ ശോഭ വർഗീസ് എന്നിവർ റേഷൻ കടയിലെത്തി സ്റ്റോക്ക് പരിശോധിച്ചു. 350 കിലോ അരി സ്റ്റോക്കിൽ കൂടുതൽ കണ്ടെത്തി. കടയിലെ രജിസ്റ്റർ പ്രകാരം 57 ലിറ്റർ മണ്ണെണ്ണ മാത്രമേ ഉള്ളൂവെങ്കിലും ഇരുനൂറോളം ലിറ്റർ മണ്ണെണ്ണ പുറത്ത് ബാരലിൽ കണ്ടെത്തി. 200 ചാക്ക് അരി റേഷൻ കടയുടെ പിറകിലെ മുറിയിൽ സൂക്ഷിച്ച നിലയിലും കണ്ടെത്തി. ഇൗ മുറി സപ്ലൈ ഒാഫിസർ സീൽ ചെയ്തു. ഗീത ചന്ദ്ര​െൻറ പേരിലുള്ളതാണ് റേഷൻ കട. വ്യാഴാഴ്ച തുടർനടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഒാഫിസർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.