ടീച്ചേഴ്‌സ് ഗില്‍ഡ് അധ്യാപക സംഗമം

തൃശൂർ: കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്തുന്നതോടൊപ്പം പരാജയങ്ങളെ നേരിടാനും പഠിപ്പിക്കണമെന്ന് അതിരൂപത നിയുക്ത മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ജനറൽ മോണ്‍. തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. ബോബി ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. ആൻറണി ചെമ്പകശ്ശേരി, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡൻറ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി പി.ഡി. വിൻസ​െൻറ് എന്നിവര്‍ സംസാരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഒ.ജെ. ഷാജനെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.