20 വർഷം തരിശ്​ കിടന്ന നാ​േലക്കറിൽ നെൽകൃഷി തുടങ്ങി

മണ്ണുത്തി: 20 വർഷം തരിശ് കിടന്ന നാലേക്കറിൽ നെൽകൃഷി ഇറക്കി. മാടക്കത്തറ പഞ്ചായത്തിലെ കുരിയപ്പാടത്താണ് നിലം ഒരുക്കി ഞാറ് നട്ടത്. കെ.എസ്.കെ.ടി.യു മണ്ണുത്തി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഞാറുനടീൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. സി.പി.എം മാടക്കത്തറ ലോക്കൽ സെക്രട്ടറി പി.ആർ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, എം.എം. അവറാച്ചൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് െഎ.എസ്. ഉമാദേവി, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര മോഹൻ, സുരേഷ് പുളിക്കൻ, വി.ആർ. ഗോപി എന്നിവർ സംസാരിച്ചു. അസുരൻകുണ്ട് ഡാം: എം.എൽ.എ അടിയന്തര യോഗം വിളിച്ചു ചെറുതുരുത്തി: ആറ്റൂർ അസുരൻകുണ്ട് ഡാം പരിസരത്തെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ നടപടിയാകുന്നു. അണക്കെട്ട് കാണാനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ യു.ആർ. പ്രദീപ് എം.എൽ.എയുടെ നേതൃത്വത്തിൽ വനം, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വ്യാഴാഴ്ച ചെറുതുരുത്തിയിൽ ചേരും. ഡാം പരിസരം മദ്യപാനികളുടെയും അനാശാസ്യ പ്രവർത്തനത്തി​െൻറയും താവളമാകുന്നത് സംബന്ധിച്ച 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി. വനപ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നടപടികൾ യോഗം ചർച്ച ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. വനത്തി​െൻറ മേൽനോട്ടം വനം വകുപ്പിനും ഡാമി​െൻറ മേൽനോട്ടം ജലസേചന വകുപ്പിനുമാണ്. വിനോദ സഞ്ചാരത്തിന് ഒേട്ടറെ സാധ്യതയുള്ള ഇൗ അണക്കെട്ടിെന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ മുമ്പ് കെ. രാധാകൃഷ്ണൻ എം.എൽ.എ ആയിരുന്ന കാലത്ത് ശ്രമം നടത്തിയിരുന്നു. ഇത്തവണത്തെ ബജറ്റിൽ ഇതിനായുള്ള ശ്രമങ്ങൾ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതി തയാറാക്കി നൽകാൻ വിനോദ സഞ്ചാര വകുപ്പിനോട് ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു. ചെറുതുരുത്തി: സി.പി.എം ദേശമംഗലം ലോക്കൽ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം ജില്ല കമ്മിറ്റിയംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ.കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി. രാധാകൃഷ്ണൻ, കെ.വി. നഫീസ, ഏരിയ സെക്രട്ടറി പി.എ. ബാബു, കെ.കെ. മുരളീധരൻ, യു.ആർ. പ്രദീപ് എം.എൽ.എ, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വ്യാഴാഴ്ച എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.