തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള യു.ഡി.എഫിെൻറ സമരപ്പന്തലിൽ ഉടനീളം പ്രവർത്തകർക്ക് ആവേശം പകർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാത്രിയും അദ്ദേഹം സമരപ്പന്തലിൽ തുടർന്നു. ഊർജം ഒട്ടും കുറയാതെ. രാമനിലയത്തിലെത്തി കുളിയും ഭക്ഷണവും കഴിച്ച് വീണ്ടും സമരപ്പന്തലിലെത്തി അദ്ദേഹം വായനയിൽ മുഴുകി. കൈവശം കരുതിയിരുന്ന പുസ്തകങ്ങളെ കൂടാതെ, ഡി.സി.സി ഓഫിസിൽ നിന്നും മറ്റ് പ്രവർത്തകരും ഇതിനിടയിൽ പുസ്തകമെത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ തൃശൂരിലെത്തിയ രമേശ് ചെന്നിത്തല ഒമ്പതരയോടെ നടുവിലാലിലെ സമരവേദിയിലെത്തി. സമരം ഉദ്ഘാടനം ചെയ്തിട്ടും സമരവേദിയിൽ തുടർന്നു. വെള്ളിയാഴ്ച സമരം അവസാനിക്കുവോളം പ്രവർത്തകർക്കൊപ്പം സമരത്തിൽ പങ്കെടുക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.