രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ആനന്ദ് പട്വർധൻ മുംബൈ: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതിനെതിരെ മുംബൈ സിറ്റിസൻസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മക്ക് എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുൻകൂർ അനുമതി നേടിയില്ലെന്ന് പറഞ്ഞാണ് പ്രതിഷേധകൂട്ടായ്മക്ക് എത്തിയവരെ തടഞ്ഞത്. പ്രമുഖ ഡോക്യുമെൻററി സംവിധായകൻ ആനന്ദ് പട്വർധൻ, മനുഷ്യാവകാശ പ്രവർത്തകരായ ജാവേദ് ആനന്ദ്, ജതിൻ ദേശായ്, ഫിറോസ് മിതിബൊർവാല എന്നിവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ, പൊലീസ് ഇവരെ അറസ്റ്റ് ചെയ്തില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മറൈൻഡ്രൈവിലായിരുന്നു പ്രതിഷേധകൂട്ടായ്മ. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആനന്ദ് പട്വർധൻ പറഞ്ഞു. ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങൾക്ക് ഒേര രീതിയാണെന്നും ഇവരുടെ കൊലക്കേസുകൾ തെളിയാത്തത് തങ്ങളെപോലുള്ളവർക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്നുവെന്നും പട്വർധൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.