മാവോവാദികൾക്ക്​ കീഴടങ്ങാൻ അവസരമൊരുക്കുന്ന നയം വരുന്നു

തിരുവനന്തപുരം: മാവോവാദികൾക്ക് കീഴടങ്ങാനും അവരെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയം തയാറാകുന്നു. മാേവാവാദികൾക്ക് കീഴടങ്ങാൻ അവസരം നൽകുന്നതിനൊപ്പം കീഴടങ്ങുന്നവർ‍ക്ക് പുനരധിവാസം ഉള്‍പ്പെടെ ശിപാർശ ചെയ്യുന്ന റിപ്പോർട്ട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാറിന് കൈമാറി. സംസ്ഥാനത്ത് മാവോവാദി സാന്നിധ്യം വർധിക്കുെന്നന്ന വിലയിരുത്തലി​െൻറ കൂടി അടിസ്ഥാനത്തിലാണ് ഇൗ നയം കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മാവോവാദികൾക്ക് കീഴടങ്ങുന്നതിന് അവസരം നൽകുന്നുണ്ട്. ആയുധവുമായി കീഴടങ്ങുന്നവർക്ക് പണം അനുവദിക്കുന്നതടക്കമുള്ള നയമാണ് മാവോവാദി ഭീഷണിയുള്ള സംസ്ഥാനങ്ങളിലുള്ളത്. കേരളത്തിൽ ഇതുവരെ ഇത്തരത്തിലുള്ള നയമില്ലായിരുന്നു. കീഴടങ്ങുന്നവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികൾ നയത്തിലുണ്ട്. തൊഴിൽ പരിശീലനം നൽകുന്നവ‍ക്കൊപ്പം കൃഷി ചെയ്യാനുള്ള സൗകര്യവും വീടും ഒരുക്കാനും നിർദേശമുണ്ട്. ആഭ്യന്തര, റവന്യൂ, സാമൂഹിക നീതി, കൃഷിവകുപ്പുകള്‍ ചേർന്നാണ് പുനരധിവാസമുറപ്പാക്കേണ്ടതെന്ന് ലോക്നാഥ് ബെഹ്റ സർക്കാറിന് നൽകിയ കരട് നയത്തിൽ വ്യക്തമാക്കുന്നു. മാവോവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നവർ കീഴടങ്ങുേമ്പാൾ അവർക്ക് ജീവിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കീഴടങ്ങുന്ന മാവോവാദികൾക്കെതിരെ കേസുണ്ടെങ്കിൽ അതിൽ നടപടികള്‍ തുടരും. എന്നാൽ, അവരുടെ കുടുംബത്തിന് സംരക്ഷണവും തൊഴിലും ഉറപ്പുവരുത്തണമെന്നാണ് നിർദേശം. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ ആഭ്യന്തരവകുപ്പും തയാറായിട്ടില്ല. സംസ്ഥാനത്തി​െൻറ വടക്കുകിഴക്കൻ മേഖലകളിൽ മാവോവാദി സാന്നിധ്യം വ്യക്തമായിരുന്നു. പല പ്രമുഖരായ മാവോവാദി നേതാക്കളും കേരളത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സാഹചര്യവുമുണ്ടായി. ഇപ്പോഴും വനമേഖലകളിൽ മാവോവാദി സാന്നിധ്യമുണ്ടെന്നതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനകളും നടക്കുന്നുണ്ട്. അടുത്തിടെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചേർന്ന ദക്ഷിണ മേഖല സംസ്ഥാനങ്ങളുടെ പൊലീസ് തലവന്മാരുടെ യോഗത്തിലും മാവോവാദിസാന്നിധ്യമായിരുന്നു മുഖ്യവിഷയമായി ചർച്ച ചെയ്യപ്പെട്ടിരുന്നത്. ഉത്തര മേഖല ഡി.ജി.പി രാജേഷ് ധവാനാണ് മാവോവാദികളുടെ പുനരധിവാസം ഉൾപ്പെടെ കാര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ആ റിപ്പോർട്ടിൽ മറ്റ് സംസ്ഥാനങ്ങളിലെ നയങ്ങൾ കൂടി പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയാണ് പൊലീസ് മേധാവി സർക്കാറിന് റിപ്പോർട്ട് കൈമാറിയത്. കരട് നയത്തിൽ സർക്കാർ ചില ഭേദഗതികൾ നിർദേശിച്ചു. ഇക്കാര്യം വീണ്ടും പൊലീസ് പഠിച്ചുവരുകയാണ്. ആ ഭേദഗതികൾ കൂടി ഉൾപ്പെടുത്തുമെന്നാണ് വിവരം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.