ആമ്പല്ലൂര്‍: -വരന്തരപ്പിള്ളിയില്‍ കുമ്പളത്തിെൻറ വള്ളി പറമ്പിലേക്ക് പടര്‍ന്നുവെന്നാരോപിച്ച് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് പരുക്കേല്‍പിച്ചു. സംഭവത്തില്‍ വരന്തരപ്പിള്ളി വിളക്കത്തറ വേണുവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. അയല്‍വാസിയായ ചിറ്റേത്ത് വാസുദേവനാണ് (63) പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വാസുദേവെൻറ പറമ്പിലെ കുമ്പള വള്ളി വേണുവിെൻറ പറമ്പിലേക്ക് പടര്‍ന്നിരുന്നു. ഇത് മുറിച്ചുമാറ്റണമെന്ന് വേണു ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വേണുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.