ഡി.വൈ.എഫ്.​​െഎ പ്രവർത്തകർക്ക് പൊലീസ്​ മർദനമെന്ന് പരാതി

കൊടുങ്ങല്ലൂർ: ബി.ജെ.പിക്കാർ നൽകിയ പരാതി അന്വേഷിച്ച് കഴമ്പില്ലെന്ന് േബാധ്യമായിട്ടും ഡി.വൈ.എഫ്.െഎ പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. കാവിൽകടവ് യൂനിറ്റിലെ പ്രവർത്തകരായ എബിൻ മൈക്കിൾ, അഖിൽ എന്നിവർക്കാണ് െകാടുങ്ങല്ലൂർ സ്റ്റേഷനിൽവെച്ച് മർദനമേറ്റത്. ബസ് ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ട പരാതി നൽകാൻ സ്റ്റേഷനിൽ ചെന്നപ്പോഴാണ് മർദിച്ചതെന്ന് ഡി.െവെ.എഫ്.െഎ കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി ആരോപിച്ചു. മർദനത്തിൽ യോഗം പ്രതിേഷധിച്ചു. കെ.കെ. ആഷിക്ക്, സ്വാതി ആനന്ദ്, നിഖിൽനാഥ്, ഗോവിന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.