പി.എസ്.സി അംഗങ്ങളുടെ കാർ തടഞ്ഞ സംഭവം: ക​ല​ക്​​ട​ർ വിളിച്ചുചേർത്ത ​േയാഗത്തിൽ പ്രതിഷേധം ഇരമ്പി

തൃശൂർ: പി.എസ്.സി അംഗങ്ങൾ സഞ്ചരിച്ച കാർ പാലിയേക്കര ടോൾ പ്ലാസയിൽ തടഞ്ഞത് കലക്ടർ വിളിച്ച യോഗത്തിൽ പ്രതിഷേധത്തിന് ഇടയാക്കി. നേരത്തെ നിയമമേഖലയിൽ അടക്കമുള്ളവരെ തടഞ്ഞുനിർത്തിയതായി യോഗത്തിൽ ആരോപണമുയർന്നു. മണ്ണുത്തി-- അങ്കമാലി ദേശീയപാതയില്‍ കരാര്‍ കമ്പനി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ ഒരുക്കേണ്ട അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യാഴാഴ്ച കലക്ടർ വിളിച്ചുചേർത്ത േയാഗത്തിലാണ് ബി.ഡി. ദേവസി എം.എൽ.എയും കലക്ടറും അടക്കം പ്രതിഷേധിച്ചത്. ഇക്കാര്യത്തിൽ മൗനം പാലിച്ച് ടോൾ അധികൃതർ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മണിക്കൂറോളം പി.എസ്.സി അംഗങ്ങളുടെ വാഹനം തടഞ്ഞിട്ടത്. മണ്ണുത്തി-- അങ്കമാലി ദേശീയപാതയില്‍ ചെയ്തുതീർക്കാൻ ഇനി പണികളൊന്നുമില്ലെന്ന നിലപാടാണ് യോഗത്തിൽ ടോൾ അധികൃതർ സ്വീകരിച്ചത്. ഇതിനെതിരെ ജനപ്രതിനിധികളും കലക്ടറും അടക്കം രംഗത്തുവന്നെങ്കിലും ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതിനിടെ ചാലക്കുടിയിൽ അടിപ്പാത നിർമാണം അടക്കം ചർച്ച ചെയ്െതങ്കിലും അനുകൂല നിലപാട് കമ്പനി അധികൃതർ സ്വീകരിച്ചില്ല. അറ്റകുറ്റപ്പണി സംബന്ധിച്ചും വിരുദ്ധനിലപാടാണ് സ്വീകരിച്ചത്. 2012 ജനുവരിയിൽ ടോൾ പിരിവ് തുടങ്ങുന്നതിന് മുന്നോടിയായി പണി മുഴുവൻ ചെയ്തുതീർക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ ടോൾ പിരിവ് തുടങ്ങുന്നതിനായി അനുമതി നൽകിയ സർക്കാർ 120 ദിവസത്തിനുള്ളിൽ കാന,വെളിച്ചം അടക്കം മറ്റുപ്രവർത്തനങ്ങൾ ചെയ്തുതീർക്കണമെന്ന് നിർദേശം നൽകിയിരുന്നു. വർഷം മുമ്പ് ചതുപ്പിലേക്ക് വാഹനം ഒാടിച്ചുകയറി ഒരുകുടുംബത്തിെല ഒരാളൊഴികെ മറ്റുള്ളവർ മരിക്കാനിടയായത് സുരക്ഷ കൈവരികൾ ഒരുക്കാതെയായിരുന്നു. ഇക്കാര്യങ്ങളൊന്നും ചെയ്തുതീർക്കാനാവില്ലെന്ന നിലപാടാണ് യോഗത്തിൽ സ്വീകരിച്ചത്. എന്നാൽ ഇതിനെതിരെ കൃത്യമായ നിലപാടുമായി രംഗത്തുവരുന്നതിനാണ് ജില്ല അധികൃതർ ഒരുങ്ങുന്നത്. യോഗത്തിൽ കലക്ടർ ഡോ.എ. കൗശിഗൻ അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എം.എൽ.എ, റൂറൽ എസ്.പി യതീഷ്ചന്ദ്ര എന്നിവർ പെങ്കടുത്തു. ദേശീയപാത: പ്രവൃത്തി ഏകോപനത്തിന് ഡെപ്യൂട്ടി കലക്ടർ ലെയ്സൺ ഓഫിസർ മണ്ണുത്തി: കൊരട്ടി ഹൈവേ ജോലികൾ സമയബന്ധിതമായും കുറ്റമറ്റരീതിയിലും ഏകോപിപ്പിക്കുന്നതിന് എൻ.എച്ച്.ഡി.പി ഡെപ്യൂട്ടി കലക്ടർ എസ്.ഷാനവാസിനെ ലെയ്സൺ ഓഫിസറായി നിയമിക്കാൻ കലക്ടറേറ്റിൽ ഹൈവേയിലെ സുരക്ഷ വിലയിരുത്താൻ ചേർന്ന അവലോകന സമിതി യോഗം തീരുമാനിച്ചു. മണ്ണുത്തി മുതൽ കൊരട്ടി വരെയുള്ള അറ്റകുറ്റപ്പണികൾ നവംബർ 20 നകം പൂർത്തിയാക്കും. പോട്ട ജങ്ഷൻ, കൊടകര പള്ളി മുതൽ ശാന്തി ജങ്ഷൻ വരെയുള്ള വെള്ളക്കെട്ട് പരിഹരിക്കും. ചാലക്കുടി സൗത് ജങ്ഷനിലെ വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുന്നതിന് കാന നിർമിക്കും. മുനിസിപ്പൽ എൻജിനീയർ ഇതി​െൻറ രൂപരേഖ തയാറാക്കി ദേശീയപാത അധികൃതർക്ക് കൈമാറും. കൊരട്ടി ജങ്ഷനിൽ മേൽപാലം വേണമെന്ന് ബി.ഡി. ദേവസി എം.എൽ.എ ആവശ്യപ്പെട്ടു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.