വിദ്യാലയങ്ങൾ തന്നെ പാഠപുസ്തകമാകണം - മന്ത്രി രവീന്ദ്രനാഥ് ഒല്ലൂർ: ഒാരോ വിദ്യാലയങ്ങളും കുട്ടികൾക്കുള്ള പാഠപുസ്തകമായി മാറണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സ്കൂളുകളിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഒല്ലൂർ വൈലോപ്പിള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നാഷനൽ സർവിസ് സ്കീമിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനത്തിെൻറ ഭാഗമായി സ്കൂളിലെ ഉദ്യാനത്തിൽ മന്ത്രി തൈ നട്ടു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഒാഫിസർ കെ. സാബുക്കുട്ടൻ, എം.എസ്. ബീന, കെ. നിമ, െഎ.വി. സോമൻ, കൗൺസിലർമാരായ സി.പി. പോളി, സുരേഷ്നി സുരേഷ്, പ്രധാനാധ്യാപിക മറിന ജോസ്, പ്രിൻസിപ്പൽ വി.എസ്. വിജന, പി.ടി.എ പ്രസിഡൻറ് കെ. പീതാംബരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.