'ഡി കമ്പനിക്ക്​' എതിരെ ദാവൂദി​െൻറ ബന്ധു റിയാലിറ്റി ഷോയിൽ

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമി‍​െൻറ കുടുംബത്തെ തുറന്നുകാട്ടാനെന്ന് അവകാശപ്പെട്ട് ദാവൂദി‍​െൻറ സേഹാദരി ഹസീന പാർക്കറുടെ മകളുടെ ഭർത്താവ് ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ. ഹസീനയുടെ മകളുടെ ഭർത്താവും സിനിമാ നിർമാതാവുമായ സുബൈർ ഖാനാണ് 'ബിഗ് ബോസ് 11 'ൽ ഇടം നേടിയത്. 10 മാസം മുമ്പ് ത​െൻറ മകനും മകളുമായി ഭാര്യ വീടുവിട്ട് പോയെന്നും അവരെ കാണാൻ ഭാര്യാ സഹോദരങ്ങളും ദാവൂദി​െൻറ മറ്റുബന്ധുക്കളും സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമായി അടുക്കാനും സർക്കാറിനും ജനങ്ങൾക്കും മുമ്പിൽ ദാവൂദി‍​െൻറ ബന്ധുക്കളെ തുറന്നുകാട്ടാനുമാണ് റിയാലിറ്റി ഷോയിൽ പെങ്കടുക്കുന്നതെന്നും സുബൈർ ഖാൻ പറഞ്ഞു. ദാവൂദി‍​െൻറ കുടുംബവുമായുള്ള ബന്ധം ത​െൻറ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും ഹസീന പാർക്കറുടെ മരുമകനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അധ്വാനിച്ചാണ് ഇപ്പോഴത്തെ നിലയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദാവൂദി‍​െൻറ ആൾക്കാരെയും മരണത്തെയും ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, റിയാലിറ്റി ഷോയിലേക്ക് ജനശ്രദ്ധ ആകർഷിക്കാനുള്ള തന്ത്രമാണ് സുബൈർ ഖാ‍​െൻറതെന്ന് ദാവൂദ് ഇബ്രാഹിമി‍​െൻറ കുടുംബവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT