ഉയിർപ്പ് സാംസ്കാരിക യാത്രക്ക് സ്വീകരണം

ചേലക്കര: ജില്ല ലൈബ്രറി കൗൺസിലി​െൻറ ഉയിർപ്പ് സാംസ്കാരിക യാത്രക്ക് ചേലക്കരയിൽ സ്വീകരണം നൽകി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം ടി.കെ. വാസു, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി, ആരിഫ ബീവി, രാജൻ എലവത്തൂർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ഗോപാലൻ, സംഘാടകസമിതി കൺവീനർ എം.എൻ. നീലകണ്ഠൻ എന്നിവർ സംസാരിച്ചു. ചേലക്കര മേഖലയിലെ സാഹിത്യകാരന്മാരായ കെ. മധുസൂദനൻ, ലീല നമ്പീശൻ, മോഹൻ ചേലക്കര, ശോഭ വെങ്ങാനല്ലൂർ, വാദ്യകലാകാരൻ ടി. ഗോപിനാഥൻ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT