അഗതികൾക്ക്​ അന്നവുമായി വിദ്യാർഥികൾ

കൊടുങ്ങല്ലൂർ: മേത്തല ദയ അഗതി മന്ദിരത്തിലെ ശനിയാഴ്ചയിലെ ഉച്ചഭക്ഷണം മതിലകത്തെ ഒരു സംഘം വിദ്യാർഥികളുടെ വകയായിരുന്നു. റിസ്വാ​െൻറ നേതൃത്വത്തിൽ വിഷ്ണു, അഭിലാഷ്, സുമേഷ്, അക്ഷയ്, കൃഷ്ണ, കുട്ടു, സജർ തുടങ്ങിയവർ ഒരോ വിഭവങ്ങൾ അവരവരുടെ വീട്ടിൽ തയാറാക്കി അഗതി മന്ദിരത്തിലെത്തിക്കുകയായിരുന്നു. മുപ്പതോളം പേർക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഇ.ടി. ടൈസൺ എം.എൽ.എയും എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.