ചില പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് ഒത്താശ നല്‍കുന്നു –പത്രപ്രവര്‍ത്തക യൂനിയന്‍ തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും അക്രമികള്‍ക്ക് ഒത്താശ നല്‍കുകയും ചെയ്യുന്ന ക്രിമിനല്‍ മാനസികാവസ്ഥയിലേക്ക് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാറിയിരിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനസമിതി പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്ത എഴുതിയതിെൻറ വൈരാഗ്യം തീര്‍ക്കാന്‍ വര്‍ക്കലയില്‍ കേരളകൗമുദി റിപ്പോര്‍ട്ടര്‍ സജി ഗോപാലനെ അര്‍ധരാത്രി വീട്ടില്‍ക്കയറി ആക്രമിച്ചത് ക്രിമിനലിസമാണ്. ഇതിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകെൻറ ബന്ധുവിനെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നടപടി സ്വീകരിച്ചെങ്കിലും സ്ഥലംമാറ്റം കൊണ്ടുമാത്രം ഇത്തരം നടപടികൾ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. കോഴിക്കോട്ട് മലയാള മനോരമ ലേഖകന്‍ ദിലീപിനെ മര്‍ദിച്ച് പരിേക്കല്‍പ്പിച്ച ലഹരിമരുന്ന് റാക്കറ്റ് ഏജൻറുമാരെന്ന് കരുതുന്നവരെ സംരക്ഷിക്കാനാണ് അവിടുെത്ത പൊലീസ് ശ്രമിക്കുന്നത്. ജീവാപായം സംഭവിക്കാവുന്ന രീതിയില്‍ കടുത്ത മര്‍ദനമേറ്റിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. കോഴിക്കോട്ട് ലഹരിമരുന്ന് കച്ചവടക്കാരും പൊലീസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് സംശയിക്കുംവിധമാണ് അവരുടെ പെരുമാറ്റം. മുഖ്യമന്ത്രിയും ഡി.ജി.പിയും ഇടപെട്ട് നിഷ്പക്ഷമായി കേസെടുക്കണമെന്നും ഇരക്ക് നീതി ലഭ്യമാക്കണമെന്നും സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂര്‍, ജനറൽ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.