Posted On
date_range Updated On
date_range രഞ്ജിത് കണ്ടാരൻ അവാർഡ് വിദ്യാധരൻ മാസ്റ്റർക്ക്
തൃശൂർ: അന്തരിച്ച ഗായകൻ രഞ്ജിത് കണ്ടാരെൻറ സ്മരണക്ക് ഏർപ്പെടുത്തിയ അവാർഡ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് നൽകും. 15,000 രൂപ നവംബർ അഞ്ചിന് കൂർക്കഞ്ചേരി എസ്.എൻ ഹാളിൽ ടി.വി. ചന്ദ്രമോഹൻ സമർപ്പിക്കും. പട്ടികജാതി വിഭാഗത്തിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കെ.ജെ. ജിസ്മിലക്കും അവശനായ പൊതുപ്രവർത്തകൻ കെ.എസ്. വാസുവിനും സാമ്പത്തിക സഹായം നൽകും. കെ.എം. സിദ്ധാർഥൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സംഗീത പരിപാടിയും ഉണ്ടാകും. രഞ്ജിത്തിെൻറ പിതാവ് കെ.സി. കണ്ടാരൻ, സിദ്ധാർഥൻ മാസ്റ്റർ, എം.എസ്. ശ്രീരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.