ച​ളി​ങ്ങാ​ട് ഈ​സ്റ്റ് ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ള​ക്കെ​ട്ടാ​യ​തോ​ടെ പ്ര​തി​ഷേ​ധി​ക്കു​ന്ന നാ​ട്ടു​കാ​ർ

ക​യ്പ​മം​ഗ​ലം റോഡ് തോടായി; മീൻപിടിത്തവും കുളിയുമായി നാട്ടുകാർ

ക​യ്പ​മം​ഗ​ലം: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ച്ചും, വ​ഞ്ചി​യി​റ​ക്കി​യും, പോ​ത്തി​നെ കു​ളി​പ്പി​ച്ചും, മീ​ൻ പി​ടി​ച്ചും യു​വാ​ക്ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് ഈ​സ്റ്റ് ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ൽ യാ​ത്രാ​ദു​രി​ത​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ സം​ഘ​ടി​പ്പി​ച്ച സ​മ​ര​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്.

കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കാ​നാ​ണ് റോ​ഡി​ന്റെ ഒ​രു ഭാ​ഗം പൊ​ളി​ച്ച​ത്. കു​ഴി​യെ​ടു​ത്ത ഭാ​ഗം പി​ന്നീ​ട് മൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ, മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ഴി​ച്ച ഭാ​ഗം തോ​ടി​ന് സ​മാ​ന​മാ​യി മാ​റു​ക​യും റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം​കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ല​വും പാ​ഴാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് കു​ള​മാ​യി മാ​റി​യ​തോ​ടെ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ക​രാ​റു​കാ​ര​ന്റെ​യും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ​യും ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നും, അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യും പൈ​പ്പ് ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി.​എം. ന​ജ്മു​ദ്ദീ​ൻ, ടി.​യു. അ​ഹ​മ്മ​ദ്, പി.​എം. അ​സ്ലം, കെ.​കെ. ഷെ​ക്കീ​ർ, താ​ഹി​ർ, കെ.​കെ. ഷെ​ജീ​ർ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Road turns into a stream; locals resort to fishing and bathing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.