ഇരിങ്ങാലക്കുട ഫെസ്​റ്റിന് നവംബര്‍ ഒന്നിന്​ തുടക്കം

ഇരിങ്ങാലക്കുട: വിവിധ കൂട്ടായ്മകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഇരിങ്ങാലക്കുട ഫെസ്റ്റിന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാവും. റൂറല്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര ഫ്ലാഗ് ഓഫ് ചെയ്യും. ഒപ്പന, മാർഗംകളി, തിരുവാതിര, ബാൻഡ് സെറ്റ്, ചെണ്ടമേളം, ടാബ്ലോകള്‍, തെയ്യം, കഥകളി തുടങ്ങിയവയുടെ അകമ്പടിയോടെ കൂടല്‍മാണിക്യം ക്ഷേത്രനടയില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ബസ് സ്റ്റാൻഡ്, ഠാണ, ചന്തക്കുന്ന് വഴി അയ്യങ്കാവ് മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് കൊടിയേറ്റ് നടക്കും. മൂന്ന്, നാല്, അഞ്ച് തീയതികളിൽ മൈതാനിയിലെ പ്രധാന സ്റ്റേജില്‍ കലാപരിപാടികള്‍ അരങ്ങേറും. ഫെസ്റ്റിനോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമ​െൻറി​െൻറ പ്രകാശനം തോമസ് ഉണ്ണിയാടന് ആദ്യ പ്രതി നല്‍കി സി.എന്‍. ജയദേവന്‍ എം.പി നിർവഹിച്ചു. സ​െൻറ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പൽ ഡോ. ക്രിസ്റ്റി, പ്രോഗ്രാം ചെയര്‍പേഴ്‌സൻ ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍, സി. റോസ് ആേൻറാ, പ്രിജോ റോബര്‍ട്ട്, ജോസ് മൊയലന്‍, ജോർജ് പുന്നേലിപറമ്പില്‍, ലിതിന്‍ തോമസ്, ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍, വിന്‍സ്, വിനു ആൻറണി, സോമന്‍ വർഗീസ് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഫെസ്റ്റി​െൻറ തീംസോങ് വീഡിയോ എം.പി ഇന്നസ​െൻറ് പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.