'സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അലവന്‍സ് അനുവദിക്കണം'

വെള്ളിക്കുളങ്ങര: കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് നല്‍കിയതുപോലെ സംസ്ഥാനത്തെ സർവിസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപയുടെ മെഡിക്കല്‍ അലവന്‍സ് അനുവദിക്കണമെന്ന് കേരള സർവിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഗോപാലകൃഷ്ണന്‍ മാടപ്പാട്ട് അധ്യക്ഷത വഹിച്ചു. ദേവസി മാഞ്ഞൂക്കാരന്‍, രാജന്‍ പള്ളത്തേരി, എസ്. സീതാലക്ഷ്മി, സി.പി. അമ്മിണി, എ.കെ. തോമസ്, ജോര്‍ജ് മഞ്ഞളി, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു കൊടകര: നിയുക്ത ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രഭരണസമിതിയും ഭക്തരും ചേര്‍ന്ന് ആദരിച്ചു. ദേവസ്വം സെക്രട്ടറി ഇളയത്ത് രവീന്ദ്രന്‍, പ്രസിഡൻറ് എം.എല്‍. വേലായുധന്‍ നായര്‍, അഖിലേന്ത്യ അയ്യപ്പസേവാസംഘം സെക്രട്ടറി ഇ. കൃഷ്ണന്‍നായര്‍, ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സുധ, വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍, എം.ഡി. നാരായണന്‍, ഇ.വി. അരവിന്ദാക്ഷന്‍, ദാമോദരന്‍, എ.എ. കുമാരന്‍, കൃഷ്ണന്‍ നമ്പൂതിരി, ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്രം ഭാരവാഹി ദിവാകരന്‍ നമ്പൂതിരി, പി.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.