ഇരിങ്ങാലക്കുട: മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ നന്മയുടെ വക്താക്കളാകാൻ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് രൂപത സി.എൽ.സി ഡയറക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട് പറഞ്ഞു. ഇരിങ്ങാലക്കുട ഫൊറോന സി.എൽ.സി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എൽ.സി ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സി.എൽ.സി ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, രൂപത സി.എൽ.സി പ്രസിഡൻറ് റോഷന്‍ തെറ്റയില്‍, ജോജോ ജോസഫ്, വിനു ആൻറണി, നിവിന്‍ ജോസഫ്, നിധിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ഫൊറോന സി.എൽ.സി ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ്-: കെ. അബീദ് വിന്‍സ് (കല്ലേറ്റുംകര), സെക്രട്ടറി-: എയ്ഞ്ചല്‍ റോസ് (പുല്ലൂര്‍), വൈസ് പ്രസിഡൻറുമാര്‍: -അലന്‍ റിച്ചാര്‍ഡ് (പൊറത്തിശേരി), ജോസ് ഫ്രാന്‍സിസ് (താഴേക്കാട്), സ്റ്റെല്ല സണ്ണി (മാപ്രാണം), ജോ. സെക്രട്ടറിമാര്‍: -കെ.പി. നെല്‍സണ്‍ (ഇരിങ്ങാലക്കുട), നിധിയ തങ്കച്ചന്‍ (ഇരിങ്ങാലക്കുട), ജിജു കോട്ടോളി (ഇരിങ്ങാലക്കുട)-.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.