കൊടുങ്ങല്ലൂർ: കേരളപ്പിറവി ദിനത്തിന് മുന്നോടിയായി പുല്ലൂറ്റ് ജി.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. വിദ്യാർഥികളുടെ മികച്ച രചനകൾ പ്രദർശിപ്പിക്കാൻ ഒരുക്കിയ ആർട്ട് ഗാലറി പി.ടി.എ പ്രസിഡൻറ് ടി.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. 'കേരളവും സംസ്കാരവും' എന്ന വിഷയത്തിൽ പ്രധാനാധ്യാപിക ബീന സംസാരിച്ചു. അധ്യാപകൻ എൻ.എച്ച്. സാംസെൻറ നേതൃത്വത്തിൽ ക്വിസും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും നടന്നു. കെ.എസ്. സ്മിത, ടി.കെ. സുഷമ എന്നിവർ സമ്മാനം വിതരണം ചെയ്തു. പി.ടി.എയുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു. മിനു, രജനി, മഞ്ജു ജയൻ, നീതു, സന്ധ്യപ്രേമൻ, ലിജിത്ര, രഞ്ജുഷ, പ്രിയ, മിനി സോജിഷ്, സബിത, ശ്രീജരാമചന്ദ്രൻ, രുക്മിണി, ശ്രീദേവി, ഉഷാറാണി, സിനി, റാഹില എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.