ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം

തൃപ്രയാർ: ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ പ്രവർത്തിക്കുന്നവരെ കൊന്നൊടുക്കുന്ന ഫാഷിസ്റ്റുകളാണ് രാജ്യം ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരഗാന്ധി അനുസ്മരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീദർശ് വടകൂട്ട് അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ, നൗഷാദ്, വി.ആർ. വിജയൻ, പി. വിനു, പി.എം. സിദ്ദീഖ്, നസീർ എന്നിവർ സംസാരിച്ചു. അന്തിക്കാട്: കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.ബി. രണേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഇ. രമേശൻ, കെ.ബി. രാജീവ്, രാമചന്ദ്രൻ പള്ളിയിൽ, എ.എസ്. ശോഭന ദേവൻ എന്നിവർ സംസാരിച്ചു. തൃപ്രയാർ: കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ദിരഗാന്ധി അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. സി.എസ്. അബ്ദുൽഹഖ് അധ്യക്ഷത വഹിച്ചു. കെ. ദിലീപ് കുമാർ, ടി.എ. ബാബുദാസ്, എ.എൻ.ജി. ജെയ്ക്കോ, പി. വിനു, സി.ആർ. ജിജോ, എ.എൻ. സിദ്ധപ്രസാദ്, കെ.എസ്. ദീപൻ, പി.വി. സുധീപ് കുമാർ, ഒ.ജെ. ഷാജൻ, പി.വി. ശ്രീജ മൗസമി എന്നിവർ സം സാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.