സ്​കൂൾ കെട്ടിടോദ്​ഘാടനം: ടി.എൻ. പ്രതാപനെ ഒഴിവാക്കിയതിൽ പ്രതിഷേധം

കൊടുങ്ങല്ലൂർ: ഗവ. ഹയർ സെക്കഡറി സ്കൂളിൽ മുൻ എം.എൽ.എ ടി.എൻ. പ്രതാപ​െൻറ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനത്തിൽനിന്ന് ടി.എൻ. പ്രതാപനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് കോൺ ഗ്രസ്, നഗരസഭ പാർലമ​െൻററി പാർട്ടി പ്രസ്താവിച്ചു. കെട്ടിടത്തിന് ഫണ്ട് അനുവദിക്കുകയും നിർമാണം 90 ശതമാനം പൂർത്തീകരിക്കുകയും ചെയ്ത ടി.എൻ. പ്രതാപനെ ക്ഷണിക്കാതിരുന്നത് ശരിയായ പ്രവണതയല്ലെന്ന് യോഗം വിലയിരുത്തി. വി.എം. ജോണി അധ്യക്ഷത വഹിച്ചു. കവിത മധു, പ്രിൻസി മാർട്ടിൻ, ഗീതാദേവി എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കൊടുങ്ങല്ലൂർ: മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി സെക്രട്ടറി വി.എം. മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രഫ. സി.ജി. ചെന്താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. വി.എം. ജോണി, എൻ.വി. ആൻറപ്പൻ, സേവ്യർ പങ്കേത്ത് എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡിൽഷൻ കൊേട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.എം. മുഹ്യിദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. സുനിൽകുമാർ, എ.ആർ. ബൈജു, കെ.എ. രമേശൻ, സി.എസ്. തിലകൻ, കെ.ജി. മുരളീധരൻ, പി.എൻ. മോഹനൻ, എം.എ. സത്യൻ, ജയപരമൻ, കെ.എ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.