റോഡ് നിര്‍മാണങ്ങളിലെ ക്രമക്കേട്​ വിജിലന്‍സ് അന്വേഷിക്കണം ^ബി.ജെ.പി

റോഡ് നിര്‍മാണങ്ങളിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം -ബി.ജെ.പി ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ റോഡ് നിര്‍മാണങ്ങളിലെ ക്രമക്കേടും വെട്ടിപ്പും വിജിലന്‍സ് അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പോട്ട മൂന്നുപീടിക സംസ്ഥാന പാത നിർമാണത്തില്‍ വന്‍അഴിമതിയാണ് നടന്നത്. ടാറിങ്ങിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു. മുൻ എം.എൽ.എയുടെ കാലത്ത് നടന്ന മുഴുവന്‍ നിർമാണപ്രവര്‍ത്തനങ്ങളിലെ അഴിമതിയും സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഠാണാ വികസനം യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പോട്ട മൂന്നുപീടിക ഹൈവേയില്‍ എടത്തിരിഞ്ഞി, ഇരിങ്ങാലക്കുട, പുല്ലൂര്‍, കല്ലേറ്റുംകര എന്നിവിടങ്ങളില്‍ ഒരേ സമയത്ത് റോഡ് ഉപരോധിച്ചു. കല്ലേറ്റുംകരയില്‍ ജില്ല പ്രസിഡൻറ് എ. നാഗേഷ്, ഇരിങ്ങാലക്കുടയില്‍ ജില്ല ജനറല്‍ സെക്രട്ടറി അനീഷ്‌കുമാര്‍, പുല്ലൂരില്‍ ജില്ല വൈസ് പ്രസിഡൻറ് ഇ മുരളീധരന്‍, എടത്തിരിഞ്ഞിയില്‍ ജില്ല സെക്രട്ടറി ഉല്ലാസ് ബാബു എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡൻറ് ടി.എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, കെ.സി. വേണു, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാകുളം, മഹിള മോര്‍ച്ച ജില്ല സെക്രട്ടറി സിനി രവീന്ദ്രന്‍, ഒ.ബി.സി മോര്‍ച്ച ജില്ല വൈസ് പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട, മണ്ഡലം ഭാരവാഹികളായ സുരേഷ് കുഞ്ഞന്‍, ഗിരീശന്‍ പുല്ലത്തറ, മനോജ് കല്ലിക്കാട്ട്, സുനില്‍ ഇല്ലിക്കല്‍, സുനില്‍ പീണിക്കല്‍, സജി ഷൈജുകുമാര്‍, അമ്പിളി ജയന്‍, മോര്‍ച്ച ഭാരവാഹികളായ സരിത വിനോദ്, കെ.പി. വിഷ്ണു, ബിജു വര്‍ഗീസ്, അഖിലാഷ് വിശ്വനാഥ്, സുരേഷ് പാട്ടത്തില്‍, വി.ജി. സ്നേഹന്‍, ശിവദാസന്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.