തൃശൂർ: വിജയത്തിലേക്കുള്ള എളുപ്പവഴി കൃത്യമായ ആസൂത്രണവും പരിശ്രമവും മാത്രമാണെന്ന് തൃശൂർ അസി. കലക്ടർ ഡോ. വിനയ് ഗോയൽ. ലോക സമ്പാദ്യ ദിനത്തോടനുബന്ധിച്ച് സെൻറ് മേരീസ് കോളജ് കോമേഴ്സ് ബിരുദാനന്തര ബിരുദ വിഭാഗം സംഘടിപ്പിച്ച 'പെക്യൂനിയ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ നേരത്തെ തുടങ്ങുന്ന ചെറുനിക്ഷേപ ശീലം ഭാവിയിലേക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സെൻറ് മേരീസ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മാഗി ജോസ് അധ്യക്ഷത വഹിച്ചു. കാത്തലിക് സിറിയൻ ബാങ്ക് സീനിയർ മാനേജർ ജോബ്സൻ ജി. തേറാട്ടിൽ, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ജൂലി പി.ലാസർ എന്നിവർ സംസാരിച്ചു. കോമേഴ്സ് വിഭാഗം മേധാവി ജിനു ജോസി സ്വാഗതവും വിദ്യാർഥി പ്രതിനിധി പ്രിയങ്ക സൂസൻ മനോജ് നന്ദി പറഞ്ഞു. പവർ പോയൻറ് പ്രസേൻറഷൻ, കൊളാഷ് മേക്കിങ്, ഇലോേക്വഷൻ, തീമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വി.പി. ജിഷ, ലിേൻറാ ചിറമ്മൽ, ആൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.