വടക്കാഞ്ചേരി: നഗരസഭ കൊട്ടിഘോഷിച്ച് ആരംഭിച്ച ഓട്ടുപാറ ബസ് സ്റ്റാൻഡ് പുതിയ കെട്ടിട നിർമാണം പാതിവഴിയിൽ നിലച്ചു. കരാറുകാരെൻറ സാധന സാമഗ്രികൾ കൂട്ടിയിടുന്നതിനുള്ള കേന്ദ്രമായി ഇവിടം മാറിയപ്പോൾ നഗര ഹൃദയം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. ബസ് സ്റ്റാൻഡിനകം പൊട്ടിപൊളിഞ്ഞ് കിടപ്പാണ്. ഗർത്തങ്ങളിൽ പെട്ട് വാഹനങ്ങളുടെ യാത്ര ദുഷ്കരമാണ്. ബസ് കാത്ത് നിൽക്കുന്ന സ്ഥലമാകട്ടെ വ്യാപാരികൾ കൈയേറി. നിലവിലെ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിട നിർമാണം തുടങ്ങിയതെന്നതിനാൽ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ പൊളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.