വിദ്യാഭ്യാസ രംഗത്ത് ബഹുസ്വരത നിലനിർത്തണം -കെ.എ.ടി.എഫ് വനിത വിങ് ചാവക്കാട്: ഇന്ത്യയുടെ ബഹുസ്വരതക്ക് കളങ്കം വരുത്തുന്ന ഫാഷിസ്റ്റുകൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിവരുന്ന ഇടപെടലുകൾക്ക് വിദ്യാഭ്യാസ വകുപ്പ് കൂട്ടുനിൽക്കരുതെന്ന് കെ.എ.ടി.എഫ് സംസ്ഥാന വനിത എക്സിക്യുട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. മത്സര പരീക്ഷകളുടേയും ജയന്തി ആഘോഷങ്ങളുടെയും പേരിൽ നുഴഞ്ഞുകയറ്റക്കാർ കടന്നുകൂടുന്നത് സർക്കാർ തടയിടണം. രണ്ട് ദിവസമായി ഗുരുവായൂരിൽ നടന്നുവരുന്ന കെ.എ.ടി.എഫ് സംസ്ഥാന വനിത ക്യാമ്പിെൻറ സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മേഖലയിൽ സുദീർഘമായ സേവനം പരിഗണിച്ച് വനിത വിങ് ഏർപ്പെടുത്തിയ അവാർഡ് കെ.പി. വഹീദ, കെ.കെ. റംലത്ത്, മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട മുഹ്സിൻ എന്നിവർക്ക് കൈമാറി. കെ.പി.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡൻറ് എം.എഫ്. ജോയ് അവാർഡ് വിതരണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ്, സംസ്ഥാന മുൻ പ്രസിഡൻറും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ സി.എച്ച്. ഹംസ, സംസ്ഥാന സെക്രട്ടറി ഇ. അബ്ദുൽ റഷീദ്, ചാവക്കാട് വിദ്യാഭ്യാസ ജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി എം.ഇ. അബ്ദുൽ നാസർ, സംസ്ഥാന വൈസ് പ്രസിഡൻറ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നൂറുൽ അമിൻ, അബ്ദുൽ ഹക്ക്, സീനിയർ വൈസ് പ്രസിഡൻറ് സി.ടി. കുഞ്ഞയമു, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഇ.പി. കമറുദ്ദീൻ, അബൂദബി തൃശൂർ ജില്ല കെ.എം.സി.സി പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി, മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ. അഫ്സൽ എന്നിവർ സംസാരിച്ചു. സംസ്ഥാന വനിത വിങ് ചെയർപേഴ്സൻ വി. മറിയുമ്മ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രതിനിധി കദീജ ക്യാമ്പ് അവലോകനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. അബ്ദുൽ അസീസ് സമാപനസന്ദേശം നൽകി. വനിത വിങ് സംസ്ഥാന കൺവീനർ ഫാത്തിമ സുഹ്റ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ.എ.ടി.എഫ് തൃശൂർ ജില്ല സെക്രട്ടറി എം.എ. സാദിഖ് സ്വാഗതവും പ്രസിഡൻറ് മുഹ്സിൻ പാടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.