സമസ്​ത ജില്ല അവകാശ സംരക്ഷണ സമ്മേളനം ഇന്ന്

ചാവക്കാട്: സമസ്ത ജില്ല അവകാശ സംരക്ഷണ സമ്മേളനം ബുധനാഴ്ച വൈകിട്ട് മൂന്നിന് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എസ്.എം.കെ. തങ്ങൾ അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണവും നിർവഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം.എം. മുഹിയുദ്ധീൻ മൗലവി, ചെറുവാളൂർ ഹൈേദ്രാസ് മുസ്ലിയാർ, ജംഇയത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലം, ജില്ല പ്രസിഡൻറ് സിദ്ധീഖ് ബദരി, മുഹമ്മദ്കുട്ടി ബാഖവി, സുലൈമാൻ ദാരിമി ഏലംകുളം, ശഹീർ ദേശമംഗലം, ഇല്യാസ് ഫൈസി, ഹംസ ബിൻ ജമാൽ റംലി, ത്രീ സ്റ്റാർ കുഞ്ഞിമുഹമ്മദ് ഹാജി, ഖത്തർ ഇസ്ലാമിക് സ​െൻറർ പ്രസിഡൻറ് എ.വി. അബൂബക്കർ ഖാസിമി, സ്വാഗത സംഘം ചെയർമാൻ കരീം ഫൈസി പൈങ്കണ്ണിയൂർ, കൺവീനർ നാസർ ഫൈസി തിരുവത്ര, സലീം പള്ളത്ത്, ബഷീർ എടക്കഴിയൂർ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.