ചീനക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം

മണ്ണുത്തി: പാണഞ്ചേരി പഞ്ചായത്തിലെ മൈലാടുംപാറ മഞ്ഞകുന്ന് ചീനക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡിലെ 140 എക്കർ കൃഷിക്ക് ഇവിടെനിന്നും വെള്ളം ലഭിക്കും. 20 എച്ച്.പി. മോട്ടർ ഉപയോഗിച്ച് കുന്നിൻ മുകളിൽ സ്ഥാപിച്ചിട്ടുള്ള 50,000 ലിറ്റർ ജലസംഭരണിയിലൂടെ കുന്നിന് ചുറ്റുമുള്ള 140 എക്കർ ഭൂമിയിലേക്ക് വെള്ളം എത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല അലക്സ് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.പി. എൽദോസ് അധ്യക്ഷത വഹിച്ചു. ജോൺ കോച്ചേരി, സജി കട്ടചിറകുന്നേൽ തുടങ്ങി നിരവധി കർഷകർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.