ഗുരുവായൂര്‍: നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം സ്ഥിരം സമിതി അധ്യക്ഷ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആന്ധ്രാപാര്‍ക്കിലാണ് സംഭവം. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മൂടാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഏറെ നേരം തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. സ്ഥിരംസമിതി അധ്യക്ഷ ഷൈലജ ദേവന്‍, മുന്‍ കൗണ്‍സിലര്‍ കെ.പി. ഉദയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം കുഴിച്ചിടുന്നത് തടഞ്ഞത്. ഭണ്ഡാരം വരവ് അഞ്ച് കോടി; 2,94,500 രൂപയുടെ അസാധു നോട്ട് ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 5,08,25,570 രൂപ ലഭിച്ചു. മൂന്ന് കിലോ 629 ഗ്രാം സ്വര്‍ണവും 12 കിലോ 565 ഗ്രാം വെള്ളിയും ലഭിച്ചു. 2,94,500 രൂപയുടെ അസാധു നോട്ടുകളും ലഭിച്ചു. ഇന്ത്യന്‍ ബാങ്കിെൻറ ഗുരുവായൂര്‍ ശാഖക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്ന ചുമതല. അഡ്മിനിസ്‌ട്രേറ്ററെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന ഭണ്ഡാരം എണ്ണല്‍ പത്ത് ദിവസം വൈകിയാണ് ആരംഭിച്ചത്. സബ് കലക്ടര്‍ രേണു രാജിനായിരുന്നു കോടതി മേല്‍നോട്ട ചുമതല നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.