മാലിന്യം കുഴിച്ചുമൂടാൻ നഗരസഭ ശ്രമം; സംഘര്‍ഷാവസ്ഥ

ഗുരുവായൂര്‍: നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ മാലിന്യം കുഴിച്ചുമൂടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ആന്ധ്രാ പാര്‍ക്കില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം മൂടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രാത്രി 9.30ഓടെയായിരുന്നു സംഭവം. കൗണ്‍സിലര്‍ ഷൈലജ ദേവന്‍, മുന്‍ കൗണ്‍സിലര്‍ കെ.പി. ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിസരവാസികള്‍ ചേര്‍ന്ന് ശ്രമം തടഞ്ഞു. ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തടഞ്ഞുവെച്ചതോടെ എ.സി.പി പി.എ. ശിവദാസന്‍, സി.ഐ ഇ. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ നഗരസഭ ഭരണ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മാലിന്യം കുഴിച്ചിടാന്‍ കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് എഴുതി വാങ്ങി. പ്രശ്‌നം രൂക്ഷമായതോടെ നഗരസഭ ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, ഭരണ പക്ഷത്തെ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.വി. അബ്ദുൽ മജീദ്, കൗണ്‍സിലര്‍മാരായ ടി.എസ്. ഷെനില്‍, കെ.വി. വിവിധ്, ഹബീബ് നാറാണത്ത് എന്നിവരും സ്ഥലത്തെത്തി. യു.ഡി.എഫ് പക്ഷത്തെ കൗണ്‍സിലര്‍മാരായ ആേൻറാ തോമസ്, റഷീദ് കുന്നിക്കല്‍, ബഷീര്‍ പൂക്കോട്, ടി.കെ. വിനോദ്, യു.ഡി.എഫ് ചെയര്‍മാന്‍ ശശി വാറനാട്ട്, ഒ.കെ.ആര്‍. മണികണ്ഠന്‍ എന്നിവരും എത്തി. ഇതിനിടെ ആരോ മണ്ണുമാന്തി യന്ത്രത്തി​െൻറ ചില്ല് എറിഞ്ഞു തകര്‍ത്തു. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച തന്നെ മാലിന്യം നീക്കം ചെയ്യാമെന്ന് ധാരണയായതോടെയാണ് 11.30ഓടെ സംഘര്‍ഷാവസ്ഥ ഇല്ലാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.